IndiaLatest

യാസ് ചുഴലിക്കാറ്റ‍്: സംസ്ഥാനങ്ങള്‍ക്ക് ആയിരം കോടിയുടെ സഹായം

“Manju”

ന്യൂഡല്‍ഹി : യാസ് ചുഴലിക്കാറ്റില്‍ നാശനഷ്ടം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് ആയിരം കോടിയുടെ സഹായ പാക്കേജുമായി മോദി സര്‍ക്കാര്‍. ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് യാസ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ ബലാസോര്‍, ഭദ്രക് ജില്ലകളിലും ബംഗാളിലെ ഈസ്റ്റ് മേദിനിപുരിലും ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ബംഗാള്‍, ഒഡീഷ സന്ദര്‍ശനത്തില്‍ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.അതേസമയം, യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കാത്തത് വലിയ വിവാദമായിരുന്നു. യോഗത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവര്‍ പങ്കെടുത്തിരുന്നു.

Related Articles

Back to top button