IndiaLatest

വാക്‌സിന്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി ; കോവിഡ് വാക്‌സിന്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്ത് ആവശ്യത്തിനുളള വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഫൈസര്‍, മോഡേണ അടക്കം രാജ്യത്തിന് അകത്തും പുറത്തുമുളള വാക്സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. അവസാന മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം പകുതിയായാണ് കുറഞ്ഞത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനം ആയി കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. രണ്ട് കോടിയില്‍ അധികം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയത്.

Related Articles

Back to top button