IndiaLatest

കൊവിഡിനേയും ചുഴലിക്കാറ്റിനേയും രാജ്യം ധീരമായി നേരിട്ടെന്ന് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: വെല്ലുവിളി എത്ര വലുതായാലും നേരിടാന്‍ ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനേയും ചുഴലിക്കാറ്റിനേയും രാജ്യം ധീരമായി നേരിട്ടു. പ്രകൃതി ദുരന്തങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പോരാളികളെ അഭിവാദനം ചെയ്യുന്നു. മന്‍ കീ ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ചുഴലിക്കാറ്റില്‍ നഷ്‌ടം സംഭവിച്ചവരുടെ വേദനയില്‍ പങ്കുചേരുന്നു. ഇന്ത്യ സംയമനത്തോടെയാണ് വെല്ലുവിളികളെ നേരിടുന്നത്. രാജ്യം സര്‍വശക്തിയും ഉപയോഗിച്ച്‌ വെല്ലുവിളികള്‍ക്കെതിരെ പോരാടും. ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറയ്‌ക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ചവരെ അഭിവാദ്യം ചെയ്യുകയാണ്. പത്ത് ദിവസത്തിനിടെ രാജ്യം രണ്ട് ചുഴലിക്കാറ്റാണ് നേരിട്ടത്. സായുധസേനയുടെ സേവനം അതുല്യമാണ്. ചുഴലിക്കാറ്റില്‍ നാശനഷ്‌ടം സംഭവിച്ചവരുടെ വേദനയില്‍ പങ്കുചേരുകയാണ്.

Related Articles

Back to top button