KeralaLatest

രമക്കെതിരെ നടപടി ഉണ്ടാവില്ല

“Manju”

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്‌ സഭയില്‍ സത്യപ്രതിജ്ഞക്ക് എത്തിയതി വടകര എം.എല്‍.എ കെ.കെ രമക്കെതിരെ നടപടി ഉണ്ടാവില്ല. രമക്കെതിരായ പരാതിയില്‍ നടപടി എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് വിവരം. ചട്ടലംഘനമുണ്ടായെങ്കിലും പുതിയ അം​ഗമായതിനാല്‍ നടപടി ഉണ്ടാകില്ല.

ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയില്‍ കെ.കെ രമയുടെ സത്യപ്രതിജ്ഞ. ജനതാദള്‍ എസ്. തിരുവനന്തപുരം ജില്ല സെക്രട്ടറി ടി.പി പ്രേംകുമാറാണ് രമക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി.

Related Articles

Back to top button