KeralaLatest

ബി.ടെക്, എം.ടെക് പരീക്ഷകളില്‍ അടിയന്തര നടപടി വേണം: ഫ്രറ്റേണിറ്റി

“Manju”

തൃശ്ശൂര്‍: കേരള സാങ്കേതിക സര്‍വകലാശാലയില്‍ ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന എം.ടെക് ഒന്നാം സെമസ്റ്റര്‍, ബി.ടെക് ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും പരീക്ഷകള്‍ ഓണ്‍ലൈന്‍ അടിസ്ഥാനത്തിലോ ഇന്റെണല്‍ അസസ്മെന്റ് അടിസ്ഥാനത്തിലോ നടത്തി വിദ്യാര്‍ഥികളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആര്‍.ബിന്ദുവിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നിവേദനം നല്‍കി.

ഫ്രറ്റേണിറ്റി കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി കൗണ്‍സില്‍ അസിസ്റ്റന്‍റ് കണ്‍വീനര്‍ ജുഹൈന ആഖില്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി സിറാജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ മന്ത്രിയുടെ വസതിയിലെത്തി നിവേദനം കൈമാറിയത്.

Related Articles

Back to top button