IndiaLatestUncategorized

ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തിക്കാന്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

“Manju”

ഡല്‍ഹി ; ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തിക്കാന്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. അമേരിക്കയില്‍ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയിലെത്തി. ആംബിസോം എന്ന ഇന്‍ജെക്ഷനാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്.
2 ലക്ഷം ഡോസ് മരുന്നാണ് അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. നേരത്തെ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ലോകത്ത് എവിടെ നിന്നും ഇന്ത്യക്ക് ആവശ്യമായ മരുന്നുകള്‍ സംഘടിപ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related Articles

Back to top button