IndiaLatest

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നല്‍കി ഉക്രയിന്‍

“Manju”

ന്യൂഡല്‍ഹി : കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായം തുടരുകയാണ്. ഈ ആഴ്ച ആദ്യഘട്ട സഹായം എത്തിച്ചത് ഉക്രയിനാണ്. പ്രത്യേക വിമാനത്തില്‍ 184 ഓക്‌സിജന്‍ സിലിണ്ടറുകളാണ് ഉക്രയിന്‍ എത്തിച്ചത്. ”ഉക്രയിനില്‍ നിന്നുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയ്ക്കായി എത്തിയിരിക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക വിമാനത്തിലായി 184 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിയത്. ഉക്രയിനിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഇന്ത്യ നന്ദി അറിയിക്കുന്നു” -വിദേശകാര്യ വക്താവ് അരിന്ദം ബാഗാച്ചി ട്വീറ്റ് ചെയ്തു.

ഇതുവരെ രാജ്യത്തിന് ഫ്രാന്‍സ്, ക്യാനഡ, അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ , ജര്‍മ്മനി,റഷ്യ, കസാഖിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ സഹായങ്ങളെത്തിയത് . പി.പി.ഇ കിറ്റുകള്‍, മാസ്‌കുകള്‍, പരിശോധനാ കിറ്റുകള്‍, ജനറേറ്ററുകള്‍, വെന്റിലേറ്റര്‍, വാക്‌സിന്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടര്‍, എന്നിവയാണ് പ്രധാനമായും എത്തിയത്.

Related Articles

Back to top button