KeralaLatest

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം

“Manju”

കോഴിക്കോട് : സംസ്ഥാനത്ത് പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികള്‍ക്ക് നല്‍കുന്ന രണ്ട് മരുന്നുകളും തീര്‍ന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ മരുന്നുകളാണ് തീര്‍ന്നത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരടക്കം 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്ക് നല്‍കാന്‍ മരുന്നില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

രണ്ട് ദിവസം മുന്‍പ് തന്നെ മരുന്ന് സ്റ്റോക്ക് അവസാനിക്കാന്‍ പോകുകയാണെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. എത്തിക്കാമെന്ന് മറുപടി ലഭിച്ചതല്ലാതെ ഇതുവരെയും മരുന്ന് ലഭ്യമാക്കിയിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്രത്തോളം രൂക്ഷമായ സാഹചര്യത്തില്‍ ഇതരത്തിലൊരു സംഭവം വലിയ അനാസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Back to top button