Entertainment

‘ഗോട്ട്സ് ഓൺ കൺട്രി,ഫാംഹൗസ് ഡയറീസ് ‘: കുഞ്ചാക്കോ ബോബൻ

“Manju”

കൊച്ചി:കുഞ്ചാക്കോ ബോബൻറെ സോഷ്യൽമീഡിയ പോസ്റ്റിൽ കമൻറുകളുമായി ജയസൂര്യയും പിഷാരടിയും. ഫാം ഹൗസിൽ നിന്നുള്ള ആടുകളുടെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്തത്.’ഗോട്ട്സ് ഓൺ കൺട്രി, ഫാംഹൗസ് ഡയറീസ്’ എന്ന തലക്കെട്ടോടുകൂടിയാണ് കുഞ്ചാക്കോ ബോബൻറെ പോസ്റ്റ്.

പോസ്റ്റിന് കമൻറുമായി ജയസൂര്യ എത്തിയതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്. ‘ഈ കൺട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ? എന്നായിരുന്നു ജയസൂര്യയുടെ ആദ്യത്തെ കമൻറ്. അല്ലേടാ, നിന്നെ എന്ന കോമഡി നിരോധിച്ചിരിക്കുന്നു’ എന്നും ജയസൂര്യ കമൻറിൽ പറയുന്നു.

പിന്നാലെ രമേശ് പിഷാരടിയും കമൻറുമായെത്തിയതോടെ സംഭവം ഉഷാറായി. ഇതോടെ പോസ്റ്റ് ചർച്ചകൾ കൊണ്ടു നിറഞ്ഞു.

ആട് 3 ചിത്രം പുറത്തുവിട്ട് ചാക്കോച്ചൻ’ എന്നാണ് പിഷാരടി കമൻറ് ചെയ്തത്. പിഷാരടി പറഞ്ഞത് ചാക്കോച്ചനും സമ്മതിച്ചു കൊടുത്തു. മൂന്ന് ആടുകൾ ഉള്ളതുകൊണ്ട് ആട് 3 തന്നെ എന്ന് കുഞ്ചാക്കോ മറുപടി നൽകി.

ഏതാനും വർഷങ്ങൾക്ക് മുൻപ് ജയസൂര്യ-മിഥുൻ മാനുവൽ തോമസ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങും എന്ന് പ്രഖ്യാപിച്ചിരുന്നു. ചാക്കോച്ചനും, ജയസൂര്യയ്ക്കും കൂടിയുള്ള കമന്റായി പിഷാരടിയുടേത്.

Related Articles

Back to top button