IndiaKeralaLatest

സൗകര്യങ്ങളില്ലാത്തവരെ സ്കൂളിലെത്തിച്ച്‌ പഠിപ്പിക്കുമെന്ന് കൈറ്റ് സി.ഇ.ഒ

“Manju”

തിരുവനന്തപുരം: ലോക്ഡൗണ്‍ നീണ്ടാല്‍ മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുവെന്ന് കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത്. സൗകര്യങ്ങളില്ലാത്തവരെ സ്കൂളുകളിലെത്തിച്ച്‌ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകനും കുട്ടിയും തമ്മിലുള്ള ബന്ധം ഉറപ്പാക്കിയാകും ഇക്കുറി ഓണ്‍ലൈന്‍ ക്ലാസുകള്‍. പ്രവേശനോല്‍സവം കുട്ടിക്ക് മാനസികമായി തയാറെടുക്കാനും പിന്തുണ നല്‍കാനുമാണ്. സമയം ക്രമീകരിച്ച്‌, മാനസികോല്ലാസം ഉറപ്പാക്കുന്ന ക്ലാസുകളാവും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
ലാപ്ടോപ്പും ബ്രാന്‍ഡ്ബാന്‍ഡും ഇല്ലെങ്കിലും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിന്റെ പശ്ചത്താലത്തില്‍ ഇക്കുറിയും ഓണ്‍ലൈനായാണ് പ്രവേശനോത്സവം നടക്കുന്നത്.

Related Articles

Back to top button