IndiaKeralaLatest

ഉന്നത വിദ്യാഭ്യാസം ഓണ്‍ലൈന്‍ വിപുലീകരണ നീക്കം അപകടകരം: ശിവദാസന്‍ എംപി

“Manju”

ദില്ലി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ വിപുലമാക്കുവാനും ക്ലാസ് റൂം വിദ്യാഭ്യാസത്തിന് പകരം വെക്കുവാനുമുള്ള യുജിസിയുടെ നീക്കം അപകടകരമാണെന്ന് സിപിഎം രാജ്യസഭാ എംപി ഡോ. ശിവദാസന്‍. വിദ്യഭ്യാസത്തിന്‍്റെ നിലവാരത്തെ അത് പരിക്കേല്‍പ്പിക്കുമ്ബോള്‍ തന്നെ സാമൂഹ്യനീതിയെ അട്ടിമറിക്കുകയും ചെയ്യും. ലോകത്ത് ഏറ്റവും വലിയ തോതില്‍ ഡിജിറ്റല്‍ വിഭജനം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഏറിയ പങ്കും ഓണ്‍ലൈന്‍ ആയി മാറുകയെന്നാല്‍ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസാവകാശത്തെ നിഷേധിക്കുക എന്ന് കൂടിയാണ് അര്‍ത്ഥം. വൈദ്യുതി പോലുമെത്താത്ത ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരു താല്‍കാലിക സംവിധാനം എന്ന നിലയില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതിനപ്പുറം അതിനെ ഔപചാരികവും സമ്പൂര്‍ണവുമാക്കി മാറ്റുവാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടതുണ്ട്.
മഹാമാരിയില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ മറികടക്കാന്‍ അവരെ സഹായിക്കുകയും വിവേചനരഹിതമായി പഠന പ്രവര്‍ത്തനങ്ങള്‍ ചലിപ്പിക്കാനാവശ്യമായ ഉചിതവും നീതിയുക്തവുമായ നടപടികള്‍ സ്വീകരിക്കാനും കേന്ദ്രം തയ്യാറാകണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുവാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

Back to top button