Kerala

സംസ്ഥാനത്ത് സിമന്റിന്റെ വില കൂടുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സിമൻറ് വില വർദ്ധിക്കുന്നു. ചാക്കിന് 510 രൂപയായിട്ടാണ് ഇന്ന് മുതൽ വില വർദ്ധിക്കുന്നത്. സിമൻറിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. ലോക്ഡൗൺ തുടങ്ങിയ സമയത്ത് 50 കിലോഗ്രാമിന്റെ ഒരു ചാക്ക് സിമന്റിന് 420 രൂപയായിരുന്നു.

നിലവിൽ 480 രൂപയാണ് സിമൻറിൻറെ ശരാശരി വില. 11 ലക്ഷം ടൺ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമന്റ് ഉപഭോഗം. വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി രാജീവ് ഇന്ന് സിമൻറ് കമ്പനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്.

കമ്പനികൾ വിലകൂട്ടുന്നത് തടയാൻ സർക്കാർ ഇടപെടണമെന്ന ആവശ്യത്തെ തുടർന്നാണ് മന്ത്രി യോഗം വിളിച്ചത്. വൈകിട്ട് അഞ്ചിന് ഓൺലൈനായാണ് യോഗം. അടുത്തദിവസം കമ്പി വിലനിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.

Related Articles

Back to top button