IndiaInternational

മെഹുൽ ചോക്‌സിയെ കൈമാറണം; ഡോമിനിക്കൻ റിപ്പബ്ലിക്ക് പ്രതിപക്ഷം

“Manju”

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുവീരൻ മെഹുൽ ചോക്‌സിയെ ഉടൻ ഇന്ത്യയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ഡോമിനിക്കൻ റിപ്പബ്ലിക്കിലെ പ്രധാന പ്രതിപക്ഷം രംഗത്ത്. അന്താരാഷ്ട്ര കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും ചോക്‌സിയെ സംരക്ഷിക്കുന്ന ഭരണകൂട നടപടിയെയാണ് പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചത്. പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്‌കെറിറ്റിനെതിരെയാണ് ആരോപണം. പ്രതിപക്ഷ നേതാവ് ലെനക്‌സ് ലിന്റനാണ് വിമർശനവുമായി രംഗത്തെത്തിയത്.

ആന്റിഗ്വയിൽ നിന്നും ചിലർ തട്ടിക്കൊണ്ടുവന്നെന്നാണ് ചോക്‌സി മൊഴി നൽകിയത്. തന്നെ മർദ്ദിച്ച് അവശനാക്കിയെന്നും പറയുന്നു. എന്നാൽ ഇന്ത്യപോലുള്ള ഒരു സുഹൃദ് രാജ്യത്തിനെ വഞ്ചിച്ച് താമസിക്കുന്ന ഒരാളെ ഏതു നിയമത്തിന്റെ പേരിലാണെങ്കിലും സംരക്ഷിക്കുന്ന നയം തെറ്റാണ്. ഇത്തരം കുറ്റവാളികളെ സംരക്ഷിക്കുന്നത് രാജ്യത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് ലിന്റൻ പറഞ്ഞു.

2017ലാണ് ചോക്‌സ്‌കി സിറ്റിസൺഷിപ്പ് ഇൻവെസ്റ്റ്‌മെന്റ് പദ്ധതിപ്രകാരം ആഫ്രിക്കയിലെ രണ്ടു രാജ്യങ്ങളിലെ പൗരത്വം നേടിയെടുത്തത്. ആന്റിഗ്വയിലും ബർബുഡയിലുമായി അത്യാഢം ബര ജീവിതമാണ് ചോക്‌സി നടത്തുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളെ വിലയ്‌ക്കെടുത്താണ് ചോക്‌സ്‌കി തന്റെ സാമ്രാജ്യം സ്ഥാപിച്ചത്. ഈസ്റ്റേൺ കരീബിയൻ സുപ്രീം കോടതിയിലാണ് ഇന്ത്യ മെഹുൽ ചോക്‌സിയെ വിട്ടുകിട്ടാനുള്ള നീക്കം നടത്തുന്നത്. നാളെ കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ രംഗത്തെത്തിയത്.

Related Articles

Back to top button