Uncategorized

തമിഴ് നടൻ അജിത്തിന്റെ വീട്ടില്‍ ബോംബ് ഭീഷണി

“Manju”

ചെന്നൈ : തമിഴ് നടൻ അജിത്തിന്റെ ചെന്നൈയിലെ വീട്ടില്‍ ബോംബ് ഭീഷണി. മെയ് 31 ന് പോലീസ് കൺ ട്രോൾ റൂമിലേക്കാണ് അജിത്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയുള്ള സന്ദേശം വന്നത് .

ഉടൻ തന്നെ പോലീസും , ബോംബ് സ്ക്വാഡും അജിത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തി . തുടർന്ന് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു . കൂടുതൽ പരിശോധനയിൽ മരക്കാനത്തിൽ നിന്നുള്ള ഭുവനേഷാണ് ഭീഷണി സന്ദേശത്തിനു പിന്നില്ലെന്ന് കണ്ടെത്തി. ഭുവനേഷിന്റെ മാനസിക നില തകരാറിലാണെന്നും പോലീസ് പറഞ്ഞു . നേരത്തെയും അജിത്തിന് ഇത്തരം നിരവധി വ്യാജ ബോംബ് ഭീഷണികള്‍ വന്നിട്ടുണ്ട്.

Related Articles

Back to top button