IndiaKeralaLatest

ജില്ലയില്‍ എലിപ്പനി ഭീക്ഷണി; വേണം അതിജാഗ്രത

“Manju”

ആലപ്പുഴ : മഴക്കാലം ശക്തിപ്പെട്ടതോടെ എലിപ്പനി കൂടുതലായി ബാധിക്കാന്‍ സാധ്യത കൂടുതലെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. മഴ വെള്ളവുമായി നിരന്തരം സമ്ബര്‍ക്കത്തില്‍ വരുന്ന മത്സ്യ സംസ്‌ക്കരണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, കക്കവാരല്‍ തൊഴിലാളികള്‍, ശുചീകരണതൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും കൃഷി,കന്നുകാലി വളര്‍ത്തല്‍ എന്നീ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കും എലിപ്പനി വരാനുള്ള സാദ്ധ്യത ഏറെ കൂടുതലാണ് .
കൈകാലുകളിലെ മുറിവുകളിലൂടെ മാത്രമല്ല മൃദുവായ തൊലിയിലൂടെയും എലിപ്പനിക്ക് കാരണമായ ബാക്ടീരിയകള്‍ ശരീരത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ഇത്തരം തൊഴിലുകള്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും കൈയ്യുറകള്‍ ധരിക്കണമെന്ന് അറിയിച്ചു. എലിപ്പനി വരാതിരിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഡോക്‌സിസൈക്ലീന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button