IndiaLatest

സിബിഎസ്‌ഇ പരീക്ഷാനടത്തിപ്പ്; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

“Manju”

ഡല്‍ഹി; സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്രം സര്‍ക്കാര്‍ സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കും. സംസ്ഥാന ബോര്‍ഡ് പരീക്ഷകളും റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. അതേസമയം കേരളത്തില്‍ പ്ളസ് ടു പരീക്ഷ പൂര്‍ത്തിയായ സാഹചര്യത്തില്‍ തടസ്സം ഉന്നയിക്കില്ലെന്ന് ഹര്‍ജിക്കാരിയായ മമത ശര്‍മ്മ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് മൂല്യനിര്‍ണയ മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കാനാണ് സിബിഎസ്‌ഇയുടെ ശ്രമം. അങ്ങനെയെങ്കില്‍ ഫലപ്രഖ്യാപനം ജൂലൈയില്‍ നടക്കും. മൂല്യനിര്‍ണയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് സിബിഎസ്‌ഇ സെക്രട്ടറി അനുരാഗ് തൃപാഠി പറഞ്ഞു.

മൂല്യനിര്‍ണയത്തിന് രണ്ട് ഓപ്ഷനുകളാണ് സിബിഎസ്‌ഇ പ്രധാനമായും പരിഗണിക്കുന്നത്. 10, 11 ക്ലാസുകളിലെ മാര്‍ക്കുകളും പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്കുകളും പരിഗണിക്കുക അല്ലെങ്കില്‍ പത്താം ക്ലാസിലെ മാര്‍ക്കും ഇന്റേണല്‍ മാര്‍ക്കും മാനദണ്ഡമാക്കുക എന്നതാണ് രണ്ടാമത്തേത്. മൂല്യനിര്‍ണയ രീതിയില്‍ പരാതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരവും നല്‍കും.

Related Articles

Back to top button