Latest

സൗദിയില്‍ പുതിയ കോവിഡ് രോഗികള്‍ 1201

“Manju”

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച്‌ മാസങ്ങള്‍ക്ക് ശേഷം മരണനിരക്കില്‍ വര്‍ധന 16 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത് പുതിയ രോഗ വാഹകരുടെ എണ്ണം 1201 ആണ് രോഗമുക്തി നേടിയത് 1,322 പേര്‍. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,788 ആണ്.. ഇവരില്‍ 1,528 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 455,418 ഉം മരണ നിരക്ക് 7,424 ഉം രോഗമുക്തി നേടിയവര്‍ 438,206 ആയി രോഗമുക്തി നിരക്ക് 96.30 82ശതമാനമായി. 370 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്ക മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

Related Articles

Back to top button