IndiaLatest

കോവിഡ് വാക്‌സിന്‍ എടുത്തതിനുശേഷം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എയിംസ്

“Manju”

ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്)ന്റെ പഠനം. വാക്‌സിനെടുത്ത ശേഷം 2021 ഏപ്രില്‍-മേയ് മാസങ്ങളില്‍ വീണ്ടും കോവിഡ് ബാധിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക് ത്രൂ വ്യാപനത്തെക്കുറിച്ച്‌ നടത്തിയ ആദ്യ ജീനോമിക് പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നതിനെയാണ് ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്നു പറയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച്‌ ഏപ്രില്‍-മേയ് മാസങ്ങളിലാണ് എയിംസ് പഠനം നടത്തിയത. ഡല്‍ഹി എയിംസില്‍ നടത്തിയ പഠനത്തിലാണ് വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്.

Related Articles

Back to top button