IndiaKeralaLatest

പി.എസ്.സി സിലബസ് ചോര്‍ന്നു.

“Manju”

തിരുവനന്തപുരം: എല്‍.ഡി.സി, എല്‍.ജി.എസ് പി.എസ്.സി പരീക്ഷകളുടെ സിലബസ് പരീക്ഷയുടെ ചോര്‍ന്നതായി ആരോപണം. സിലബസ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുമ്ബ് സമൂഹമാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചു എന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ വ്യക്തമായ വിശദീകരണം നല്‍കാന്‍ പി.എസ്.സിക്കു കഴിഞ്ഞിട്ടില്ല.
എല്‍.ഡി.സി, എല്‍.ജി.എസ് പരീക്ഷകളുടെ പുതുക്കിയ സിലബസ് പി.എസ്.സി. ഔദ്യോഗിക സൈറ്റിലൂടെ പുറത്തുവിട്ടത് ഇന്നലെ രാവിലെയാണ്. എന്നാല്‍ തലെന്ന് രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സിലബസിന്റെ പൂര്‍ണരൂപം പ്രചരിച്ചിരുന്നു. ഒരുപാട് മാറ്റങ്ങളോടെ പി.എസ്.സി. തയ്യാറാക്കിയ സിലബസ് എങ്ങനെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ വാട്സ്‌ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആശങ്ക. പരീക്ഷാ വിജ്ഞാപനം, സിലബസ്, റാങ്ക് ലിസ്റ്റ് തുടങ്ങി എല്ലാ ഔദ്യോഗിക വിവരങ്ങളും വാര്‍ത്താക്കുറിപ്പ് വഴിയോ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആണ് പുറത്തിറക്കാറുള്ളത്.

Related Articles

Back to top button