KeralaLatest

ഇന്ന് ലോക പരിസ്ഥിതിദിനം

“Manju”

തിരുവനന്തപുരം ;ജൂണ്‍ 5, ഇന്ന് ലോക പരിസ്ഥിതിദിനം. ആവാസ വ്യവസ്ഥയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. 1972ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയാണ് ലോക പരിസ്ഥിതി ദിനം പ്രഖ്യാപിച്ചത്. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം, 1974ല്‍ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ‘ഒരു ഭൂമി മാത്രം’ എന്ന വിഷയത്തില്‍ ആചരിച്ചു. 1987ല്‍ ഈ ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഓരോ വര്‍ഷവും ആതിഥേയ രാജ്യം നിശ്ചയിക്കുന്നതിന് തുടക്കമായി.

പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മ്മകളില്‍ കൂടിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം കടന്നുപോകുന്നത്. മനുഷ്യന് മറ്റ് ജീവജാലങ്ങളെയും കൂടി പരിസ്ഥിതിയുടെ ഭാഗമായി കണക്കിലെടുക്കുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം പൂര്‍ണമാകുന്നത്. ‘ഇക്കോസിസ്റ്റം പുന:സ്ഥാപിക്കല്‍’ എന്നതാണ് ഈ വര്‍ഷത്തെ തീം. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശത്തെ തടയുക, അവസാനിപ്പിക്കുക, പഴയ പടിയാക്കുക, ഒടുവില്‍ പ്രകൃതിയെ സുഖപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

യു എന്‍ പരിസ്ഥിതി പദ്ധതിയുമായി സഹകരിച്ച്‌ പാകിസ്ഥാനാണ് 2021ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ജൂണ്‍ നാലിന് രാത്രി ഇസ്ലാമാബാദില്‍ ലോക പരിസ്ഥിതി ദിന കോണ്‍ഫറന്‍സ് ആരംഭിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഈ ദിവസം പാകിസ്ഥാന്‍ ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്.

Related Articles

Back to top button