IndiaKeralaLatest

ജൂൺ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് റദ്ദാക്കി

“Manju”

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ 7 മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻവിൻ-619, 620, സ്ത്രീശക്തി- 264, 265, അക്ഷയ- 501, 502, കാരുണ്യ പ്ലസ്‌ 372, 373, നിർമൽ- 228, 229, കാരുണ്യ പ്ലസ്‌ 372, 373, നിർമൽ- 228, 229, കാരുണ്യ- 503, 504 എന്നീ 12 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി.
ഇതോടെ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 33 ഭാഗ്യക്കുറികൾ റദ്ദാക്കുകയും ഭാഗ്യമിത്ര- ബിഎം 06 ലൈഫ്, വിഷു ബംപർ-ബിആർ 79 ഉൾപ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.

Related Articles

Back to top button