IndiaLatest

ഭാഷ വി​വേചനം പാടില്ല; രാഹുല്‍ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹി ജിബിപന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിന് ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നഴ്സുമാര്‍.ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രക്ഷോഭം നടത്താനാണ് തീരുമാനം.

ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ് ഉത്തരവിറക്കിയത്. ഇപ്പോള്‍ ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മലയാളം ഒരു ഇന്ത്യന്‍ ഭാഷ ആണെന്നും ഭാഷ വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളു എന്ന ഉത്തരവിറക്കിയത്.

Related Articles

Back to top button