IndiaLatest

രാജ്യത്തെ ജി.എസ്.ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

“Manju”

‍ന്യൂഡല്‍ഹി : രാജ്യത്തെ ജി.എസ്.ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ജി.എസ്.ടി വരുമാനം തുടര്‍ച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. 2020 മെയ് മാസത്തേക്കാളും അറുപത്തഞ്ച് ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷമുണ്ടായത്. മെയ് മാസത്തില്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്തതില്‍ നിന്നുള്ള വരുമാനം 56 ശതമാനം വര്‍ധിച്ചു.

ഏപ്രില്‍ മാസത്തില്‍ 1.41 ലക്ഷം കോടി രൂപയായിരുന്നു ജി.എസ്.ടി വരുമാനം. ഒരു മാസത്തിലെ ജിഎസ്ടി വരുമാനത്തിലെ സര്‍വകാല റെക്കോര്‍ഡായിരുന്നു ഇത്. ഇതില്‍ സെന്‍ട്രല്‍ ജി.എസ്.ടി 17592 കോടി രൂപയും സ്റ്റേറ്റ് ജി.എസ്.ടി 22653 കോടിയുമായിരുന്നു. ഐ.ജി.എസ്.ടി 53199 കോടി രൂപയാണ്. ചരക്കുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടതാണ് 26002 കോടി രൂപ. സെസ് 9265 കോടിയാണ്. ഇതില്‍ തന്നെ ഇറക്കുമതിയില്‍ നിന്ന് കിട്ടിയ സെസ് 868 കോടിയാണ്.

Related Articles

Back to top button