Latest

ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി യു പി സര്‍ക്കാര്‍

“Manju”

ഉത്തര്‍പ്രദേശ്: മൂന്ന് ജില്ലകളിലൊഴികെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഉത്തര്‍പ്രദേശ്. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ ജില്ലകളിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുക. എന്നാല്‍ രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ സംസ്ഥാനത്ത് തുടരും.
ലോക്ഡൗണ്‍ നീക്കാത്ത മൂന്ന് ജില്ലകളിലും 600 ലേറെ പേര്‍ ചികിത്സയിലുണ്ടെന്നാണ് യു പി സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം, ബറേലിയിലും ബുലന്ദ്ഷഹറിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഇതുവരെ 2.23 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അതേസമയം, 1100 പേര്‍ക്ക് കൂടി ഉത്തര്‍പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചു. 17,000 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button