KeralaLatest

നെറ്റ് വര്‍ക്ക് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കളക്ടര്‍

“Manju”

കണ്ണൂര്‍: ഓണ്‍ലൈന്‍ പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന വെല്ലുവിളിയായ നെറ്റ്‌വര്‍ക്ക് കവറേജ് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മൊബൈല്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും സഹകരണത്തോടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അദാലത്തില്‍ വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

Related Articles

Back to top button