IndiaLatest

സ്​കൂള്‍ വിദ്യാഭ്യാസരംഗത്തെ ‘പ്രകടന വിലയിരുത്തല്‍’ ; കേരളം മുന്നില്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ സ്​കൂള്‍ വിദ്യാഭ്യാസരംഗത്തെ മികച്ച നിലവാരം ​ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രകടന വിലയിരുത്തല്‍ സൂചികയില്‍ (പി.​ജി.ഐ) കേരളമുള്‍പ്പടെ നാല്​ സംസ്ഥാനങ്ങള്‍ മുന്നില്‍. ലക്ഷദ്വീപും നില മെച്ചപ്പെടുത്തിയവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടു .​ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ 2019-20 ലെ പ്രകടന വിലയിരുത്തല്‍ സൂചിക റിപ്പോര്‍ട്ടിലാണ്​ കേരളത്തിന്റെ മികച്ച നിലവാരം ചൂണ്ടിക്കാട്ടുന്നത് .

കേരളത്തിന്​ പുറമെ പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുമാണ്​ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് (എ ++) നേടിയത്​. ലെവല്‍ 2 ല്‍ 901 നും 950 നും ഇടയില്‍ സ്​കോര്‍ നേടിയാണ്​ ഈ സംസ്ഥാനങ്ങള്‍ മുന്നിലെത്തിയത്​. എന്നാല്‍ ലെവല്‍ 1 ല്‍ അതായത്​ 950 നും 1000 നും ഇടയില്‍ സ്​കോര്‍ നേടിയ ഒരു സംസ്ഥാനമോ കേന്ദ്രഭരണപ്രദേശമോ രാജ്യത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്​കൂള്‍ വിദ്യാഭ്യാസരംഗത്ത്‌ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മികച്ച മാറ്റത്തിന് ഉത്തേജനം നല്‍കുക എന്ന ലക്ഷ്യം വെച്ചാണ്​ പി.​ജി.ഐ നടപ്പാക്കിയത്​. 70 മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ്​ പട്ടിക തയാറാക്കിയത്​. അതെ സമയം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, മണിപ്പൂര്‍, പുതുച്ചേരി, അരുണാചല്‍ പ്രദേശ്,പഞ്ചാബ്, തമിഴ്‌നാട് എന്നിവ മൊത്തം പി‌.ജി.‌ഐ സ്കോര്‍ 10% വര്‍ധിപ്പിച്ചിട്ടുണ്ട്​. അതായത് നൂറോ അതിലധികമോ പോയന്‍റുകളാണ്​ ഈ സംസ്ഥാനങ്ങളിലെ പി.​ജി.ഐയിലുണ്ടായ വര്‍ദ്ധനവ് .
അടിസ്ഥാനസൗകര്യങ്ങളുടെ വിഭാഗത്തില്‍ പതിമൂന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 10 ശതമാനം‌ കൂടുതല്‍‌ നില മെച്ചപ്പെടുത്തി .

സ്​കൂളുകളുടെ ഭരണ നിര്‍വഹണത്തില്‍ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ഒഡീഷ എന്നിവ പത്ത്​ ശതമാനത്തിലധികം പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2019 ലാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായുള്ള പി‌.ജി.‌ഐ ആദ്യമായി പ്രസിദ്ധീകരിച്ചത്. എല്ലാ തലങ്ങളിലും സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ശക്തമാണെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വീഴ്ചകള്‍ കണ്ടെത്താനും തുടര്‍ന്നുള്ള ഇടപെടലിന് മേഖലകള്‍ക്ക് മുന്‍‌ഗണന നല്‍കുക എന്നതാണ്​ പി.​ജി.ഐയിലുടെ കേന്ദ്രം ലക്ഷ്യമിടുന്നത് .

Related Articles

Back to top button