India

വ്യാജ മദ്യക്കടത്ത് : നാല് പേർ പിടിയിൽ

“Manju”

തിരുവനന്തപുരം: വ്യാജ മദ്യക്കടത്ത് നടത്തിയ നാല് പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. കൊലക്കേസിലെ പ്രതികൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ജീപ്പും വിറ്റ വകയിൽ ലഭിച്ച 25000 രൂപയും നാല് മൊബൈൽ ഫോണും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

നരുവാമൂട് സ്വദേശികളായ സജു, വിഷ്ണു എസ് രാജ്, പാപ്പനംകോട് സ്വദേശി ഹരിദാസ്, നേമം സ്വദേശിയായ രജിം റഹീം എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഹരിദാസ്, സജു, വിഷ്ണു, രജിം എന്നിവർ നേതൃത്വം നൽകുന്ന വ്യാജ മദ്യ മാഫിയ സംഘമാണ് ജില്ലയിൽ മദ്യവിതരണവും കച്ചവടവും നിയന്ത്രിച്ചിരുന്നതെന്ന് എക്‌സൈസ് പറയുന്നു.

ക്വട്ടേഷൻ സംഘത്തിന്റെ സുരക്ഷാ അകമ്പടിയോടെയാണ് പ്രതികൾ മദ്യം ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് നൽകുന്നത്. ഒരു കുപ്പി വ്യാജ മദ്യത്തിന് 2500 രൂപ എന്ന നിരക്കിലാണ് കച്ചവടം. ലോക്ഡൗൺ കാലത്ത് കോടികളുടെ വ്യാജ മദ്യം വിതരണം ചെയ്തുവെന്ന് പ്രതികൾ എക്‌സൈസിന് മൊഴിനൽകി.

Related Articles

Back to top button