Latest

എന്‍ഗോളോ ഡി ഓര്‍ പുരസ്​കാരത്തിന്​ അര്‍ഹന്‍; ദെഷാംപ്​സ്

“Manju”

പാരിസ്​: എന്‍ഗോളോ കാന്‍റെ ബാലന്‍ ഡി ഓര്‍ പുരസ്​കാരത്തിന്​ പൂര്‍ണമായും അര്‍ഹനാണെന്ന്​ ഫ്രാന്‍സ്​ കോച്ച്‌​ ദിദിയര്‍ ദെഷാംപ്​സ്​. ചാംപ്യന്‍സ്​ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച്‌​ ചെല്‍സി കിരീടം ചൂടിയപ്പോള്‍ അതില്‍ പ്രധാനപങ്കുവഹിച്ചിരുന്നത്​ കാന്‍റേയായിരുന്നു. ചാമ്പ്യന്‍സ്​ ലീഗിന്‍റെ ഫൈനലിലും ​സെമി ഫൈനലിലും മാന്‍ ഓഫ്​ ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്​ കാ​ന്‍റെയായിരുന്നു.”കാന്‍റേക്ക്​ സ്ട്രൈക്കര്‍ക്കുള്ള റെക്കോര്‍ഡുകളില്ല. അദ്ദേഹം കുറച്ച്‌​ ഗോളുകളേ സ്​കോര്‍ ചെയ്​തിട്ടുള്ളൂ. പക്ഷേ അദ്ദേഹം എന്താണ്​ ചെയ്​തതെന്ന്​ കഴിഞ്ഞ കളികളില്‍ വ്യക്തമാണ്​. ചാമ്പ്യന്‍സ്​ ലീഗ്​ ഫൈനലില്‍ അദ്ദേഹമായിരുന്നു ഡ്രൈവിങ്​ ഫോഴ്​സ്​. ബാലന്‍ഡി ഓര്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്​. എന്താണ്​ അതിന്‍റെ മാനദണ്ഡം എന്ന്​ നമുക്കറിയാം. ആക്രമണ ഫുട്​ബാള്‍ കളിക്കുന്ന താരങ്ങളെയാണ്​ കൂടുതലായും അതിനായി പരിഗണിക്കുന്നത്​. അദ്ദേഹം ഫ്രാന്‍സ്​ ടീമിന്‍റെയും ഡ്രൈവിങ്​ ഫോഴ്​സാണ്​. ചിലര​ദ്ദേഹത്തിന്‍റെ വലുപ്പം വെച്ച്‌​ ചെറുതാണെന്ന്​ പറയുന്നു. പക്ഷേ അദ്ദേഹം വലുതാണ്​” -ദെഷാംപ്​സ്​ പറഞ്ഞു.

Related Articles

Back to top button