IndiaKeralaLatest

പരസ്യവാക്‌പോര്: ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

“Manju”

ബെംഗളൂരു: പരസ്യ വാക്‌പോരിന് പിന്നാലെ കര്‍ണാടകയില്‍ വനിതാ ഐ.എ.എസ്. ഉദ്യോഗസ്ഥമാരെ സ്ഥലംമാറ്റി.
മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മൈസൂരു സിറ്റി കോര്‍പറേഷന്‍(എം.സി.സി.) കമ്മിഷണര്‍ ശില്‍പ നാഗിനെയുമാണ് സ്ഥലംമാറ്റിയത്.
ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
ഹിന്ദു റിലീജിയസ്  & ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് കമ്മീഷണര്‍ ആയാണ് രോഹിണിയെ മാറ്റിയിരിക്കുന്നത്.
2014- ഐ.എ.എസ്. ബാച്ച്‌ ഉദ്യോഗസ്ഥയായ ശില്‍പയെ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് ഡയറക്ടര്‍(ഇ-ഗവേര്‍ണന്‍സ്) എന്ന സ്ഥാനത്തേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്.
ദ്രോഹവും അപമാനവും കാരണം താന്‍ ഐ.എ.എസില്‍നിന്ന് രാജിവെക്കുകയാണെന്ന് വ്യാഴാഴ്ച ശില്‍പ പ്രഖ്യാപിച്ചിരുന്നു. ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തില്‍ തനിക്ക് ജോലി ചെയ്യാനാകില്ലെന്നും അവര്‍ പറഞ്ഞിരുന്നു. രോഹിണി സിന്ധൂരിയെ പ്രത്യക്ഷമായി പരാമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു ശില്‍പയുടെ വാക്കുകള്‍.
അതേസമയം ശില്‍പയോട് കോവിഡ് 19-മായി ബന്ധപ്പെട്ട രേഖകള്‍ ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് രോഹിണി പ്രസ്താവനയില്‍ വ്യക്തമാക്കി. അത് ദ്രോഹിക്കലല്ലെന്ന് പറഞ്ഞ അവര്‍, എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. 2009- ബാച്ച്‌ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് രോഹിണി.

Related Articles

Back to top button