InternationalLatest

ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 30 മരണം

“Manju”

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഗോട്‌കി ജില്ലയില്‍ രണ്ട് എക്‌സ്‌പ്രസ് ട്രെയിനുകള്‍ നേര്‍ക്കുനേ‌ര്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കറാച്ചിയില്‍ നിന്ന് ലാലാമുസ ജംഗ്‌ഷന്‍ വരെ പോകുന്ന മിലത് എക്‌സ്‌പ്രസും റാവല്‍പിണ്ടിയില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന സര്‍ സയിദ് എക്‌സ്‌പ്രസുമാണ് കൂട്ടിയിടിച്ചത്. സ്ഥലത്ത് നിന്നും മരണമടഞ്ഞവരെയും പരിക്കേ‌റ്റവരെയും പൊലീസും രക്ഷാപ്രവര്‍ത്തകരും അടുത്തുള‌ള ഗ്രാമവാസികളും ചേര്‍ന്ന് പുറത്തെടുത്തു. അപകടകാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പാകിസ്ഥാന്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

പാകിസ്ഥാനില്‍ ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. രാജ്യത്തെ സര്‍ക്കാരുകള്‍ റെയില്‍വെയ്‌ക്ക് വളരെ കുറച്ച്‌ പ്രാധാന്യമേ കല്‍പ്പിക്കുന്നുള‌ളു. അതിനാല്‍ സിഗ്നലിംഗ് സംവിധാനത്തിലെ തകരാറും ട്രാക്കുകളുടെ കാലപ്പഴക്കവും മൂലമുള‌ള അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇന്നത്തെ അപകടവും അത്തരം സംഭവങ്ങളുടെ തുടര്‍ക്കഥയാകുകയാണ്. 14ഓളം ബോഗികള്‍ പാളം തെ‌റ്റിയതായും ഇതില്‍ ആറെണ്ണം പൂര്‍ണമായും നശിച്ചതായും ഗോട്‌കി ഡെപ്യൂട്ടി കമ്മീഷണര്‍ ഉസ്‌മാന്‍ അബ്‌ദുള‌ള അറിയിച്ചു. അന്‍പതോളം പേര്‍ പരിക്കേ‌റ്റ് ആശുപത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button