IndiaKeralaLatest

ഐ.എസ് അനുകൂല ഫേസ്‌ബുക്ക് പോസ്റ്റ്; ഒരാള്‍ കൂടി അറസ്റ്റില്‍

“Manju”

മധുര: ഐ.എസ് അനുകൂല ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപെട്ട് ഒരാള്‍ കൂടി മധുരയില്‍ അറസ്റ്റിലായി. ഹിസ്ബുള്‍ തഹ്റീര്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനെന്നു സംശയിക്കുന്ന തീപ്പക്കുളം സ്വദേശി അബ്ദുള്ളയെ ആണ് എന്‍.ഐ.എ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഫെയ്സ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണിത്. ഇയാള്‍ക്കു ഹിസ്ബുള്‍ തഹ്റീര്‍ എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ തീവ്രവാദ അനുകൂല പോസ്റ്റുകള്‍ ഫെയ്സ് ബുക്കില്‍ പ്രചരിപ്പിച്ചത്. ഐസ് അനുകൂല ഭീകര സംഘടന രൂപീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു പോസ്റ്റുകള്‍.

Related Articles

Back to top button