India

കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം തുടങ്ങി

“Manju”

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ കുട്ടികളിൽ നൽകുന്നതിന് മുന്നോടിയായുള്ള ട്രയലുകൾക്ക് തുടക്കമായി. രണ്ട് മുതൽ 18 വയസ് വരെയുള്ളവരിലാണ് വാക്‌സിൻ പരീക്ഷണം നടക്കുന്നത്. ട്രയലിൽ പങ്കെടുക്കുന്ന കുട്ടികളുടെ സ്‌ക്രീനിംഗ് റിപ്പോർട്ട് വന്നതിന് ശേഷമാകും വാക്‌സിൻ നൽകുക.

വാക്‌സിൻ സ്വീകരിക്കുന്ന കുട്ടികളെ കണ്ടെത്തുന്ന നടപടി പാട്‌നയിലെ എയിംസ് നേരത്തേ തുടങ്ങിക്കഴിഞ്ഞു. പൂർണ ആരോഗ്യമുള്ള 525 വോളന്റിയർമാരിൽ ട്രയൽ നടക്കും. ട്രയലിൽ ഇൻട്രാമസ്‌കുലാർ റൂട്ടിലൂടെ രണ്ട് ഡോസും 28 ദിവസത്തിനുള്ളിൽ നൽകും. കൊവാക്‌സിൻ ട്രയലിൽ പങ്കെടുക്കുന്ന കുട്ടികളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്.

രണ്ട് മുതൽ 18 വയസ് വരെയുള്ളവരിൽ കൊവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയൽ നടത്താൻ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ അനുമതി നൽകിയിരുന്നു. നിലവിൽ 18 വയസിന് മുകളിലുള്ളവർക്കാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്. കൊറോണയുടെ മൂന്നാം തരംഗം കുട്ടികളിൽ ബാധിക്കാനാണ് സാദ്ധ്യത കൂടുതലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് കണക്കിലെടുത്താണ് വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കുന്നത്.

Related Articles

Back to top button