IndiaKeralaLatest

14-ാം ദിവസം കുഞ്ഞിന് ബ്ലാക്ക് ഫംഗസ്; കോവിഡില്ല!

“Manju”

ആഗ്ര, ഉത്തർപ്രദേശ്: ബ്ലാക്ക് ഫംഗസ് പിടിപെട്ട 14 ദിവസം പ്രായമുള്ള നവജാത ശിശുവില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളജിലെ (എസ്‌എന്‍എംസി) ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്.
14 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ ഇടതു കവിളില്‍ കറുത്ത പാടും പൊള്ളല്‍ പോലെ കുമിള ഉണ്ടാവുകയും ചെയ്തതോടെയാണ് ശനിയാഴ്ച വൈകിട്ട് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയയിലൂടെ ഫംഗല്‍ അണുബാധ നീക്കിയതായി ഇഎന്‍ടി വിഭാഗം മേധാവി ഡോ. അഖിലേഷ് പ്രതാപ് സിങ് പറഞ്ഞു.
കുഞ്ഞിന് വൃക്ക, ഹൃദയ രോഗങ്ങളുണ്ടെന്നും തൂക്കം കുറവാണെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ കോവിഡ് ബാധിച്ചിട്ടില്ല. അപകടനില തരണം ചെയ്ത കുഞ്ഞ് നിയോനേറ്റല്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്.

Related Articles

Back to top button