IndiaKeralaLatest

ആംബുലൻസിന് പോകാൻ വീടിന്റെ മതിൽ പൊളിച്ച് വഴിയൊരുക്കി യുവാവ്

“Manju”

 

ഇരവിനല്ലൂർ : കോവിഡ് പോസിറ്റീവായ ആളുമായി എത്തിയ ആംബുലൻസിന് ഇടവഴിയിലൂടെ പോകാനാവാതെ വന്നപ്പോൾ സ്വന്തം വീടിന്റെ മതിൽ പൊളിച്ച് വഴിയൊരുക്കിയാണ് ഇരവിനല്ലൂർ പുത്തൻപുരയിൽ രാജേഷ് ചെല്ലപ്പൻ (37) പ്രതീക്ഷയുടെ കിരണമായത്. 4 ദിവസം മുൻപാണു സംഭവം.
നാട്ടകത്തു നിന്നു കോവിഡ് രോഗിയുമായി വേലംകുന്ന് റോഡിലൂടെ വരികയായിരുന്നു ആംബുലൻസ്. രാജേഷിന്റെ വീട്ടു പടിക്കൽ എത്തിയതോടെ ആംബുലൻസ് റോഡിനും വീടിന്റെ മതിലിന്റെയും ഇടയിൽ കുടുങ്ങിയ നിലയിലായി. രാജേഷ് മറ്റൊന്നും ആലോചിച്ചില്ല. വെട്ടുകല്ലും ഹോളോബ്രിക്സും കൊണ്ടു നിർമിച്ച മതിൽ നിമിഷനേരം കൊണ്ടു പൊളിച്ചുനീക്കി.
രാജേഷിന്റെ നന്മ നിറ‍ഞ്ഞ പ്രവൃത്തിയെ അനുമോദിക്കാൻ നാട്ടുകാർക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമെത്തി. ആംബുലൻസുകാർ കോവിഡ് കാലത്തു നേരിടുന്ന പ്രതിസന്ധികൾ മാത്രമായിരുന്നു മനസ്സിലെന്നു രാജേഷ് പറഞ്ഞു. രാജേഷ് ‘കൊച്ചു സ്റ്റാറാ’യതിൽ ഭാര്യ ആശയ്ക്കും മക്കളായ ആര്യനന്ദയ്ക്കും അർപ്പിതിനും വലിയ സന്തോഷം.

Related Articles

Back to top button