KeralaLatest

തന്റെ പുസ്‍തക ശേഖരത്തെ കുറിച്ച്‌ നടി ശോഭന

“Manju”

തിരുവനന്തപുരം ;മലയാള സിനിമ പ്രേക്ഷക ഹൃദയങ്ങളില്‍ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ശോഭന. സിനിമയില്‍ മാത്രമല്ല നൃത്തത്തിലും താരം തന്റെ മികവ് തെളിയിച്ചു. ശോഭന തന്റെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ പുസ്‍തക ശേഖരത്തെ കുറിച്ചാണ് വീഡിയോയില്‍ നടി ശോഭന വ്യക്തമാക്കുന്നത്.

കഥ, കവിത, നോവല്‍, നൃത്തം, പാചകം, സംഗീതം എന്നിങ്ങനെ ഒട്ടുമിക്ക വിഷയങ്ങളിലുള്ള പുസ്‍തകകങ്ങളും താരത്തിന്റെ ശേഖരത്തിലുണ്ട്. താന്‍ വായിച്ചതും തനിക്ക് ഇഷ്‍ടമുള്ളതുമായ പുസ്‍തകങ്ങളെക്കുറിച്ചും ലോകത്തിലേക്കുള്ള എന്റെ ജാലകം എന്ന ക്യപ്ഷന്‍ എഴുതി ശോഭന കുറിക്കുന്നുണ്ട്. ഇത് പക്ഷെ ആദ്യമായിട്ടാണ് ശോഭന തന്റെ പുസ്‍തക ലോകത്തെ കുറിച്ച്‌ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായും രംഗത്ത് എത്തുന്നത്.

Related Articles

Back to top button