IndiaKeralaLatest

‘അരികിലുണ്ട് ഡോക്ടര്‍’ പദ്ധതി ശ്രദ്ധേയമാകുന്നു

“Manju”

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയും നിംസ് മെഡിസിറ്റിയും സംയുക്തമായി നടപ്പിലാക്കിയ ‘അരികിലുണ്ട് ഡോക്ടര്‍ പദ്ധതി’ ശ്രദ്ധേയമാകുന്നു. കൊവിഡ് ബാധിച്ച്‌ വീട്ടല്‍ കഴിയുന്നവര്‍ക്ക് ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തി ചികിത്സ നല്‍കുന്ന പദ്ധതിയാണിത്. നെയ്യാറ്റിന്‍കര നഗരസഭയിലെ 44 വാര്‍ഡുകളിലും പദ്ധതിയുടെ പ്രയോജനം ഉറപ്പ് വരുത്തുന്നുണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ‌ര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍ അറിയിച്ചു. രണ്ടു ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ സംഘമാണ് കൊവിഡ് രോഗികളെ വീട്ടില്‍ പരിശോധിക്കാനെത്തുന്നത്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ജാഗ്രതാ സമിതി അംഗങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തില്‍ എല്ലാ ദിവസവും സംഘം നഗരസഭാ വാര്‍ഡുകളിലെത്തും. കൊവിഡ് രോഗികളുടെ ഉല്‍ക്കണ്ഠകളും ആശങ്കകളും മാനസിക സംഘര്‍ഷവുമൊക്കെ കുറയ്ക്കാന്‍ ഈ പദ്ധതി സഹായകമായിട്ടുണ്ടെന്നും ജോസ് ഫ്രാങ്ക്ളിന്‍ വ്യക്തമാക്കി.

Related Articles

Back to top button