IndiaLatest

വൈദ്യുതി നിരക്ക് ഏകീകരിക്കാന്‍ കരട് പദ്ധതി

“Manju”

ഡല്‍ഹി ;രാജ്യം മുഴുവന്‍ വൈദ്യുതി നിരക്ക് ഏകീകരിക്കാന്‍ കരട് പദ്ധതി തയാറാക്കി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. രാജ്യത്തെ അഞ്ചു ഗ്രിഡുകളെ സംയോജിപ്പിച്ച്‌ നാഷണല്‍ ഗ്രിഡ് ആയി കമ്മീഷന്‍ ചെയ്തത് 2013 -ലാണ്. ഇതിന് സമാനമായ രീതിയിലാണ് ഒരേ വിലയിലേക്ക് രാജ്യത്തെ വൈദ്യുതി നിരക്ക് എത്തിക്കുന്നത്.

നിലവില്‍ ഓരോ സംസ്ഥാനത്തും വൈദ്യുതി വില തീരുമാനിക്കുന്നത് വൈദ്യുതി ഉത്പാദക കമ്പനികളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെയും അതാത് സംസ്ഥാനങ്ങള്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെയും ചിലവ് കണക്കാക്കിയാണ്.
നിലവില്‍ വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നു രൂപയാണ് വില. ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ആറു രൂപ വരെ നല്‍കണം. പുതിയ സംവിധാനം വരുമ്പോള്‍ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയുടെയെങ്കിലും കുറയും. കരടില്‍ അഭിപ്രായമറിയിക്കാനാവശ്യപ്പെട്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതിരേഖ നല്‍കിയിട്ടുണ്ട്.

Related Articles

Back to top button