IndiaLatest

വാക്​സിന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ്​ തിരുത്താന്‍ സംവിധാനമൊരുക്കി കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി ;കോവിഡ് വാക്​സിന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ്​ തിരുത്താന്‍ സംവിധാനമൊരുക്കി കേന്ദ്രസര്‍ക്കാര്‍. കോവിന്‍ പോര്‍ട്ടലില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത Raise an Issue എന്ന ഫീച്ചറിലൂടെ തെറ്റ്​ തിരുത്താമെന്നാണ്​ ​അറിയിപ്പ്​.
പേര്​, ജനനവര്‍ഷം, ലിംഗഭേദം എന്നിവയിലെല്ലാം തെറ്റുണ്ടെങ്കില്‍ തിരുത്താം. 10 അംഗം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌​ ഒ.ടി.പിയുടെ സഹായത്തോടെ കോവിന്‍ പോര്‍ട്ടലിലേക്ക്​ ലോഗ്​ ഇന്‍ ചെയ്യുകയാണ്​ ആദ്യം വേണ്ടത്​.

വാക്​സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ Raise an Issue എന്ന ഓപ്​ഷനും കാണും. അതില്‍ ക്ലിക്ക്​ ചെയ്​താല്‍പേര്​, ജനനവര്‍ഷം, ലിംഗഭേദം ഇതില്‍ ഏതിലാണ്​ തിരുത്തല്‍ വരുത്തേണ്ടതെന്ന്​ ചോദിക്കും. ആവശ്യമുള്ളതില്‍ ക്ലിക്ക്​ ചെയ്​തതിന്​ ശേഷം തിരുത്തല്‍ വരുത്താം.

Related Articles

Back to top button