ഫ്രഞ്ച് ഓപ്പൺ: നദാൽ സെമിയിൽ

ഫ്രഞ്ച് ഓപ്പൺ: നദാൽ സെമിയിൽ

“Manju”

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിലവിലെ ചാമ്പ്യൻ സ്‌പെയിനിന്റെ റാഫേൽ നദാൽ സെമിയിൽ കടന്നു. അർജന്റീനയുടെ കരുത്തൻ ഡിയേഗോ ഷോർട്‌സ്മാനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് നദാൽ തകർത്തത്. സ്‌കോർ. 6-3, 4-6, 6-4, 6-0. സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ്, അലക്‌സാണ്ടർ സ്വരേവ് എന്നിവർക്ക് പിന്നാലെയാണ് നദാൽ സെമിയിലെ ത്തിയത്. ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച്-മാതിയോ ബരേറ്റിനി മത്സര വിജയിയെയാണ് നദാൽ സെമിയിൽ നേരിടേണ്ടിവരിക.

ആദ്യ സെറ്റ് 6-3ന് അനായാസം നേടിയ നദാലിനെ പക്ഷെ രണ്ടാം സെറ്റ് 4-6ന് തിരിച്ചുപിടിച്ചു കൊണ്ടാണ് ഷോർട്‌സ്മാൻ കരുത്തുകാട്ടിയത്. എന്നാൽ കളിമൺകോർട്ടിലെ രാജാവായ നദാൽ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ മൂന്നും നാലും സെറ്റുകൾ സ്വന്തമാക്കി. മൂന്നാം സെറ്റ് 6-4ന് പിടിച്ച നദാൽ നാലാം സെറ്റ് ഒരു ഗെയിം പോലും എതിരാളിക്ക് നൽകാതെയാണ് അതിവേഗം 6-0ന് നേടിയത്.

ഇത്തവണ ടെന്നീസ് ത്രയങ്ങളായ ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവരിൽ ഒരാൾ മാത്രമേ ഫൈനലിലെത്തൂ എന്നുറപ്പായിരുന്നു. മത്സരക്രമത്തിൽ മൂവരും ഒരേ ഗ്രൂപ്പിൽ വന്നതോടെയാണ് സെമിയിൽ ഇവരിൽ രണ്ടുപേർ നേരിട്ട് മത്സരിക്കുന്ന അവസ്ഥയു ണ്ടാകുന്നത്. ഫെഡറർ പിന്മാറിയതോടെ ഇനി റാഫ-നൊവാക് പോരാട്ടം നടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Related post