പുസ്തക സഞ്ചി പദ്ധതി ശ്രദ്ധേയമായി

പുസ്തക സഞ്ചി പദ്ധതി ശ്രദ്ധേയമായി

“Manju”

മങ്കട: പുളിക്കല്‍ പറമ്പ നടത്തിയ പുസ്തക സഞ്ചി പദ്ധതി അകമഴിഞ്ഞ സഹകരണം കൊണ്ട് ശ്രദ്ധേയമായി , പുസ്തക വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മറിന് പുസ്തക സഞ്ചി നല്‍കി നിര്‍വഹിച്ചത് അജ്‌സല്‍ അഹ്‌മദ് PK എന്ന അഞ്ചാം ക്ലാസുകാരനാണ്. പദ്ധതിയെ കുറിച്ച്‌ അറിഞ്ഞ അജ്‌സല്‍ തന്റെ പെരുന്നാള്‍ സമ്മാനമായി ലഭിച്ച ചെറിയ തുക കൊണ്ട് കൂട്ടുകാര്‍ക്ക് മൂന്ന് പുസ്തക സഞ്ചികള്‍ സമ്മാനിച്ചു. പദ്ധതി പ്രകാരം 100 ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം പുളിക്കല്‍ പറമ്പ എം എം എല്‍ പി സ്കൂളിലെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത എല്ലാ കുട്ടികള്‍ക്കും വിംഗ് സ് ഓഫ് കെയര്‍ പ്രവര്‍ത്തകര്‍ ടാബുകള്‍ എത്തിച്ച്‌ നല്‍കിയിരുന്നു. ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ മേഖലകളില്‍ തികച്ചും അര്‍ഹരായവരെ കണ്ടെത്തി സഹായങ്ങള്‍ എത്തിച്ച്‌ നല്‍കുന്ന കൂട്ടായ്മയാണ് വിംഗ്സ് ഓഫ് കെയര്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related post