നിയമന ഇന്റര്‍വ്യൂ; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

നിയമന ഇന്റര്‍വ്യൂ; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

“Manju”

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നിലനില്‍ക്കെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ താത്ക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രദേശത്ത് ആള്‍ക്കൂട്ടമുണ്ടായത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യത്തില്‍ പരിശോധിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി. മരുന്നുകളുടേയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കല്‍ കോളേജിലെ ലഭ്യത സംബന്ധിച്ച്‌ മന്ത്രി വിശദീകരണം തേടി.

Related post