എറണാകുളം ജില്ലയില്‍ ഇന്ന് 1596 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍ ഇന്ന് 1596 പേര്‍ക്ക് കൊവിഡ്

“Manju”

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1596 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1525 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച്‌ എസ് ലെ ഒരാള്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

Related post