ശിശുവിന്റെ സംരക്ഷണം ഏറ്റെടുത്ത് പഞ്ചായത്ത് അംഗം

ശിശുവിന്റെ സംരക്ഷണം ഏറ്റെടുത്ത് പഞ്ചായത്ത് അംഗം

“Manju”

പെരുമ്പിലാവ് ∙ കുടുംബാംഗങ്ങള്‍ മുഴുവന്‍ കോവിഡ് പോസിറ്റീവ് ആയതോടെ 20 ദിവസം പ്രായമായ ശിശുവിന്റെ സംരക്ഷണം 5 മണിക്കൂറോളം ഏറ്റെടുത്ത് ചാലിശ്ശേരി പഞ്ചായത്ത് അംഗം ഫാത്തിമത് സില്‍ജ. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ അമ്മയും മറ്റു കുടുംബാംഗങ്ങളും കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയതായിരുന്നു. കുഞ്ഞിനു കോവിഡ് പരിശോധന നടത്തിയിരുന്നില്ല.കുഞ്ഞ് നെഗറ്റീവ് ആണെങ്കില്‍ ആശുപത്രിയില്‍ തുടരാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ സംരക്ഷിക്കാന്‍ ഫാത്തിമത് സന്നദ്ധയാവുകയായിരുന്നു. പരിശോധന നടപടികള്‍ പൂര്‍ത്തിയാകും വരെ പിപിഇ കിറ്റ് അണിഞ്ഞ് സന്ദര്‍ശക മുറിയില്‍ ഫാത്തിമ കുഞ്ഞിനെ നോക്കി. കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചതോടെ അമ്മയുടെ അരികിലേക്കു മാറ്റി.

Related post