ബറോസിനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍

ബറോസിനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍

“Manju”

സിനിമാ തിരക്കുകള്‍ക്കിടയിലേക്കാണ് കൊവിഡും പ്രതിസന്ധികളും കടന്നുവന്നതെന്ന് പറയുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം കൊവിഡ് മൂലം നീട്ടിവെക്കേണ്ടി വന്നതിനെപ്പറ്റിയും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.’ത്രീഡിയില്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രീ പ്ലാന്റ് ഒരുക്കങ്ങള്‍ ആവശ്യമായിരുന്നു ബറോസിന്. പല ഘട്ടങ്ങളിലായി വിശദമായ ചര്‍ച്ചകള്‍ നടന്നു വന്നു. സിനിമ തുടങ്ങാനുള്ള സാഹചര്യങ്ങള്‍ എത്താറായപ്പോഴാണ് കൊവിഡ് വ്യാപനം ഉണ്ടാകുന്നതും ആകെ സ്തംഭനാവസ്ഥയില്‍ എത്തുന്നതും.വീണ്ടും സജീവമായി ദൃശ്യം 2, ആറാട്ട് എന്നീ ചിത്രങ്ങള്‍ കഴിഞ്ഞതോടെ ഇനി ഏത് സിനിമയും ഈ സിനിമക്ക് ശേഷം മതിയെന്ന് ലാലേട്ടന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് മനസ്സും ശരീരവും ബറോസിലേക്കായി. നവോദയാ സ്റ്റുഡിയോയില്‍ ഒന്നര മാസങ്ങള്‍ക്ക് മുമ്പുതന്നെ സെറ്റ് വര്‍ക്കുകള്‍ ആരംഭിച്ചിരുന്നു,’ ആന്റണി പെരുമ്ബാവൂര്‍ വെള്ളിത്തിരക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിദേശ താരങ്ങളാണ് ബറോസില്‍ ഏറെയും അഭിനയിക്കുന്നതെന്നും കാസ്റ്റിംഗ് എല്ലാം നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് മോഹന്‍ലാലെന്നും ലാല്‍ സാറിന്റെ ആ സ്വഭാവം തനിക്ക് നന്നായി അറിയാമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Related post