KeralaLatestThiruvananthapuram

മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിച്ച്‌ സ്‌കൂള്‍

“Manju”

ഫീസിളവിന് കോടതിയെ സമീപിച്ചു, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കായംകുളം ജനശക്തി സ്കൂള്‍  പഠനം നിഷേധിച്ചു, പരാതി | complaint against Janasakthi Public School  kayamkulam ...
ആലപ്പുഴ: ഫീസ് ഇളവിനായി രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ പേരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിച്ചതായി പരാതി. ഈ കൊല്ലം ഒന്‍പതാം ക്ലാസ്സില്‍ പഠിക്കേണ്ട മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കായംകുളം ജനശക്തി പബ്ലിക്ക് സ്‌കൂള്‍ വിദ്യാഭാസം നിഷേധിച്ചെന്ന് പരാതി.
എന്നാല്‍ സ്‌കൂളിനെ നിരന്തരം അപമാനിച്ചതില്‍ അധ്യാപകര്‍ ഉള്‍പ്പെടെ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് മാനേജ്‌മന്റ് വിശദീകരണം. ജൂണ്‍ രണ്ടിന് മറ്റ് കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങിയപ്പോള്‍ ഈ കുട്ടികള്‍ പരിധിക്ക് പുറത്താണ്.
ഇവര്‍ പഠിക്കുന്ന സ്‌കൂളില്‍ കോവിഡ് കാലത്തും അമിത ഫീസ് വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാന പരാതികള്‍ തീര്‍പ്പാക്കിയ കോടതി 15 മുതല്‍ 25 ശതമാനം വരെ ഫീസ് ഇളവ് നല്‍കണമെന്നും ഉത്തരവിട്ടു.

Related Articles

Back to top button