IndiaKeralaLatest

സാനിറ്റൈസര്‍ ശരീരം മുഴുവന്‍ തേച്ച് വയോധികന്‍

“Manju”

ഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നല്‍കിയ സാനിറ്റൈസര്‍ ശരീരം മുഴുവന്‍ തേയ്ക്കുന്ന ഒരു വയോധികന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
രൂപിന്‍ ശര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. എവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് എന്നത് വ്യക്തമല്ല. ആളുകള്‍ കസേരയില്‍ ഇരിക്കുന്നത് കാണാം. ഈസമയത്ത് ഒരാള്‍ വന്ന് സാനിറ്റൈസര്‍ നല്‍കുന്നു. വയോധികന്‍ ഇത് ശരീരത്തില്‍ മുഴുവന്‍ തേയ്ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

‘ഇദ്ദേഹത്തെ കൊറോണ വൈറസ് തൊടാന്‍ വരെ ഭയപ്പെടും. എന്നാല്‍ മാസ്‌ക് താഴ്ത്തരുത്’- മുന്നറിയിപ്പ് എന്ന നിലയില്‍ രൂപിന്‍ ശര്‍മ്മ കുറിച്ചു.

Related Articles

Back to top button