IndiaKeralaLatest

വ്യത്യസ്തനാം ഒരു പ്രകൃതി സൗഹൃദ മെമ്പർ

“Manju”

മാന്നാർ :കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും നോക്കുകുത്തികളാകുന്ന പഞ്ചായത്ത് മെമ്പർമാരിൽ നിന്നും തികച്ചും വ്യത്യസ്തനാമൊരു മെമ്പർ, സത്യത്തിലാരും തിരിച്ചറിയാത്തൊരു മെമ്പർ. ആലപ്പുഴ ജില്ലയിലെ മാന്നാർ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡ് മെമ്പർ സുജിത്ത് ശ്രീരംഗം ആണ് ഈ വ്യക്തി.
ഇലക്ഷൻ പ്രചാരണ സമയത്ത് മത്സരബുദ്ധിയോടെ ഫ്ലെക്സ് ബാനർ പോസ്റ്റർ ഉച്ചഭാഷിണി എന്നിവകൊണ്ട് തിമിർത്താടുന്ന സ്ഥാനാർത്ഥികൾ നിന്നും വ്യത്യസ്തനായി ഇതൊന്നുമില്ലാതെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് സുജിത് ചെയ്തത്.
പ്രകൃതിയെ സംരക്ഷിക്കുക, പരിസ്ഥിതി മലിനമാക്കാതിരിക്കുക,പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടുവന്ന് പ്രകൃതിക്കിണങ്ങുന്ന വസ്തുക്കൾ ഉപയോഗിക്കുക. ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്.
മാന്നാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സുജിത് സത്യപ്രതിജ്ഞയ്ക്കു മുൻപ് പഞ്ചായത്ത് വളപ്പിൽ തൈ നട്ടു. ഇപ്പോൾ മാന്നാർ ഗ്രാമപഞ്ചായത്തിൽ സുജിത് പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളിൽ വധുവരന്മാർ തങ്ങളുടെ ഗൃഹത്തിൽ ഫലവൃക്ഷങ്ങൾ നട്ടതിനു ശേഷം മാത്രമായിരിക്കും പ്രവേശിക്കുക. മുൻപും ഗ്രാമപഞ്ചായത്ത് അംഗം ആയിരുന്നപ്പോൾ മാതൃകാപരമായ പല പ്രവർത്തനങ്ങളും ഈ ചെറുപ്പക്കാരൻ കാഴ്ചവെച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്ത് മെമ്പർമാർക്കും ഇതൊരു മാതൃകയാകട്ടെ.

അജിത് ജി. പിള്ള

Related Articles

Back to top button