Articlevideo

ആംബുലൻസിനെ അപകട സ്ഥലത്തേക്ക് എത്തിക്കുന്ന നായ

“Manju”

ഇസ്താൻബുൾ: പരിക്കേറ്റ തന്റെ യജമാനയെ ആശുപത്രിയിലെത്തിക്കുന്ന നായയുടെ ദൃശ്യം വൈറലാകുന്നു. ആംബുലൻസിനെ അപകടസ്ഥലത്തെത്തിക്കാനും ആശുപത്രി വരെ യജമാനയെ റോഡിലൂടെ പിന്തുടരുന്ന നായയുടെ വീഡിയോയാണ് ശ്രദ്ധനേടിയത്. തുർക്കിയുടെ തലസ്ഥാനമായ ഇസ്താൻബുള്ളിൽ നിന്നുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. വളർത്തു മൃഗങ്ങളുടെ നന്ദിയും സ്‌നേഹവും കാണിക്കുന്ന യാഥാർത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ.

റോഡപകടത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിക്കുന്ന മുഖവുമായി നിൽക്കുന്ന തന്റെ യജമാനയ്ക്കായി വരുന്ന ആംബുലൻസിനെ വളരെ ദൂരെനിന്നേ വളർത്തുനായ അകമ്പടി സേവിക്കുന്നതാണ് ആദ്യ ദൃശ്യം. സ്ഥലത്ത് നിന്ന് ചിലരുടെ സഹായത്താൽ യജമാനയായ സ്ത്രീയെ ആംബുലൻസിൽ കയറ്റുമ്പോൾ കൂടെ കയറാനും നായ ശ്രമിക്കുന്നുണ്ട്. കൂടെ യുള്ളവരെന്ത് ചെയ്യുന്നു എന്നും നായ ശ്രദ്ധിക്കുന്നുണ്ട്. കൂടെകയറാൻ അനുവാദം കിട്ടാതിരുന്ന നായ ആംബുലൻസിന്റെ പിന്നാലെ ഓടി ഏറെ ദൂരം ആശുപത്രിവരെ അനുഗമിക്കുന്നതാണ് അടുത്ത ദൃശ്യം.

അതിവേഗം നീങ്ങുന്ന ആംബുലൻസിനൊപ്പം പായുന്ന നായ തീർത്തും അവശയായ തന്റെ യജമാനയെ കൈവിടാൻ തയ്യാറാകാതെ ആശുപത്രിയുടെ മുറ്റംവരെ ഓടിയെത്തുന്നുണ്ട്. ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിനകത്തേക്ക് കൊണ്ടുപോകുമ്പോൾ വാതിൽ ക്കലിൽ വളർത്തുനായ കാത്തിരിക്കുകയാണ്. ഈ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായത്.

Related Articles

Back to top button