ലോക്​ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി

ലോക്​ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി

“Manju”

ചെന്നൈ: തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി. കൂടുതല്‍ ഇളവുകള്‍ നല്‍കിയാണ്​ ലോക്​ഡൗണ്‍ നീട്ടിയത്​. ചെന്നൈ അടക്കമുള്ള തമിഴ്​നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ്​ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ കൂടുതല്‍ ജില്ലകളില്‍ ഇളവ്​ നല്‍കാന്‍ മുഖ്യമന്ത്രി എം.കെ സ്​റ്റാലിന്‍െറ നേതൃത്വത്തില്‍ കൂടിയ യോഗം തീരുമാനിച്ചത്​. അതെ സമയം കോയമ്പത്തൂര്‍,നീലഗിരി,തിരുപ്പൂര്‍,ഈറോഡ്​,കരുര്‍,നാമക്കല്‍,തഞ്ചാവൂര്‍, തിരുവരൂര്‍,നാഗപ്പട്ടണം,മൈലാട്​ദുരൈ എന്നിവക്ക്​ ഇളവുകള്‍ നല്‍കിയിട്ടില്ല. ഇളവുകള്‍ നല്‍കിയ 27 ജില്ലകളിലെ സ്​കൂളുകള്‍,കോളജുകള്‍ എന്നിവയുടെ ഓഫീസുകള്‍ തുറന്ന്​ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

Related post