വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്ലൈനായി ലഭ്യമാക്കും; മുഖ്യമന്ത്രി

വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്ലൈനായി ലഭ്യമാക്കും; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് വര്‍ത്തിനകം വില്ലേജ് ഓഫീസുകളും പൂര്ണമായും സ്മാര്‍ട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്മാരുമായി വീഡിയോ കോണ്ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന ഓഫീസുകളാണ് വില്ലേജ് ഓഫീസുകള്‍. അതിനാല്‍ വേഗവും കാര്യക്ഷമവുമായ സേവനങ്ങല്‍ അനിവാര്യമാണെന്നും 1666 വില്ലേജ് ഓഫീസുകളില്‍ 126 എണ്ണം സ്മാര്‍ട്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related post